തിരുനക്കര തേവരുടെ ആറാട്ട് ഭക്തിസാന്ദ്രമായി

Sunday 25 March 2018 2:00 am IST
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഭക്തിസാന്ദ്രമായി.

 

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഭക്തിസാന്ദ്രമായി. 

മഹാദേവന്റെ ആറാട്ട് എഴുന്നള്ളത്ത്  ഇന്നലെ രാവിലെ തുടങ്ങി. എല്ലാവിധ പ്രൗഢിയോടും കൂടി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലൂടെ 9 മണിക്ക് ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി. ഭക്തജനങ്ങള്‍ നിറപറയും നിലവിളക്കും വച്ച് പറ സമര്‍പ്പിച്ച് ഭഗവാനെ എതിരേറ്റു. 

അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് ഭഗവാന്‍ പുത്തനങ്ങാടി, എരുത്തിക്കല്‍, തിരുവാതുക്കല്‍ എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോയപ്പോള്‍ ഭക്തര്‍ സ്വീകരിച്ചു. അമ്പലക്കടവ് ദേവീക്ഷേത്രക്കുളത്തിലായിരുന്നു ഭഗവാന്റെ ആറാട്ട്. ക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പും നടന്നു.

അവിടെ നിന്ന് പുറപ്പെട്ട ആറാട്ടു ഘോഷയാത്രയ്ക്ക് കാരാപ്പുഴയില്‍ വിപുലമായ സ്വീകരണം നല്‍കി. തുടര്‍ന്ന് തെക്കുംഗോപുരം, വയസ്‌കര കൊട്ടാരം, ക്ഷേത്രം, പാലാമ്പടം കവല, പുളിമൂട് കവല, തിരുനക്കര ബസ്‌സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സ്വീകരണം ഒരുക്കിയിരുന്നു. സ്വീകരണത്തിന് ശേഷം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള അലങ്കാര ഗോപുരത്തിന്റെ തെക്കേ കവാടത്തിലൂടെ ഭഗവാന്‍ ക്ഷേത്രമൈതാനത്തെത്തിയ തിരുനക്കര മഹാദേവന്‍ ക്ഷേത്രഗോപുര നടയിലെത്തി. തന്ത്രിയുടെ നേതൃത്വത്തില്‍ ഉത്സവപരിസമാപ്തിക്കായി കൊടി ഇറക്കുന്നതിനുള്ള ചടങ്ങുകള്‍ നടന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.