സന്തോഷ് ട്രോഫി; മിസോറാം സെമിയിൽ

Saturday 24 March 2018 10:00 pm IST

കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്നാം വിജയം നേടിയ മിസോറാം സന്തോഷ് ട്രോഫിയില്‍ സെമിഫൈനല്‍ ഉറപ്പാക്കി. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബിനെ തോല്‍പ്പിച്ചു.ഒഡീഷയെ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം വിജയമാഘോഷിച്ച കര്‍ണാടക സെമി സാധ്യത നിലനിര്‍ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കര്‍ണാടക വിജയിച്ചത്.

മൂന്ന്  മത്സരങ്ങളില്‍ ഒമ്പതു പോയിന്റു നേടിയ മിസോറാം ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. രണ്ട് വിജയങ്ങളില്‍ ആറു പോയിന്റുള്ള കര്‍ണാട രണ്ടാം സ്ഥാനത്തും. അടുത്ത മത്സരങ്ങളില്‍ വിജയിച്ചാല്‍ കര്‍ണാടകയ്ക്കും സെമിയിലെത്താം.

റെമുറട്ടയുടെ ഇരട്ട ഗോളാണ് മിസോറാമിന് വിജയമൊരുക്കിയത്. ഏഴാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ റെമുറട്ട ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാം ഗോളും സ്‌കോര്‍ ചെയ്തു. പഞ്ചാബിന്റെ ജിതേന്ദര്‍ റാവത്ത് 56-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി.

രബീന്ദ്ര സരോവര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് കര്‍ണാടക വിജയം നേടിയത്. ലിയോണ്‍ അഗസ്റ്റിന്‍, എസ്. രാജേഷ് എന്നിവരാണ് കര്‍ണാടകത്തിനായി സ്‌കോര്‍ ചെയ്തത്. ഒഡീഷയുടെ ഏകഗോള്‍ അര്‍ജുന്‍ നായിക്കിന്റെ കാലുകളില്‍ നിന്നാണ് പിറന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.