കോട്ടയം: പാമ്പാടി പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍. നേപ്പാള്‍ സ്വദേശികളായ രാംസിംഗ്, കിഷന് ബഹാദൂര്‍, എന്നിവരെ ബാംഗ്ലൂരില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. മറ്റത്തിപറമ്പില്‍ ഫ്യുവല്‍സില്‍ കഴിഞ്ഞ 17ന് രാത്രിയില്‍ സെയില്‍ റൂമിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത് പ്രതികള്‍ കെട്ടിടത്തിനുള്ളില്‍ കടന്നു. ഇത് കണ്ട് ഓടിയെത്തിയ പമ്പിലെ ജീവനക്കാരന് അനീഷ് മാത്യു (36)വിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തി. തുടര്‍ന്ന് റൂമിനുള്ളിലെ അലമാരിയുടെ പൂട്ട് തകര്‍ത്ത് 1,48,000 രൂപാ കവര്‍ച്ച ചെയ്തു. പിന്നീട് ഇവര്‍ ഓട്ടോറിക്ഷയില്‍ കോട്ടയം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റില് എത്തി. അവിടെ നിന്നും ബാംഗ്ലൂരിലേക്ക് രക്ഷപെട്ടു. പോലീസ് പ്രതികള്‍ക്കായി നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ഇവര്‍ വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: