സിന്ധു ഇന്ത്യന്‍ പതാകയേന്തും

Sunday 25 March 2018 4:30 am IST
"undefined"

ന്യൂദല്‍ഹി: റിയോ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദഘാനചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഏപ്രില്‍ നാലിനാണ് ഗെയിംസ് ആരംഭിക്കുക.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്താന്‍ സിന്ധുവിനെ തെരഞ്ഞെടുത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് സിന്ധു. 2014ല്‍ ഗ്ലാസ്‌ക്കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു വെങ്കലം നേടിയിരുന്നു. ഇതാദ്യമായാണ് അവസാന മൂന്ന് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ഒരു ബാഡ്മിന്റണ്‍ താരം ഇന്ത്യന്‍ കൊടിയേന്തുന്നത്.

2006 ലെ കോമണ്‍വെല്‍ത്ത് ഗെസയിംസില്‍  ഇന്ത്യന്‍ പതാകയേന്തിയത് ഇപ്പോഴത്തെ കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡായിരുന്നു. ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയൂടെ 222 അംഗ ടീമാണ് വിവിധ മത്സരങ്ങളില്‍ പങ്കെുടുക്കുന്നത്. അത്‌ലറ്റിക്‌സ്, നീന്തല്‍, ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ്‌ബോള്‍, ബോക്‌സിങ്, സൈക്ലിങ്, ജിംനാസ്റ്റിക്, ഹോക്കി,ഷൂട്ടിങ്, സ്‌ക്വാഷ്, ടേബിള്‍ ടെന്നീസ് ,വെയ്റ്റ്‌ലിഫ്റ്റിങ് തുടങ്ങിയ പതിനഞ്ച് ഇനങ്ങളില്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ മത്സരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.