എരുമേലി: പാചകവാതകം കയറ്റിയ ലോറി പിന്നോട്ട് ഉരുണ്ട് വീടിന് മുകളിലേക്ക് മറിഞ്ഞു. ഇന്നലെ മൂന്ന് മണിയോടെ എരുമേലി റാന്നി പാതയിലെ ശ്രീനിപുരത്താണ് അപകടം ഉണ്ടായത്. ആളപായമില്ല. നിര്‍ത്തിയിട്ടിരുന്ന ലോറി പിന്നിലേക്ക് ഉരുളുകയായിരുന്നു. ഡ്രൈവറും ജീവനക്കാരനും വാഹനത്തിന് വെളിയില്‍ ഇറങ്ങിയ സമയത്താണ് ലോറി അപകടത്തില്‍പ്പെട്ടത്. വളളക്കടവ് വീട്ടില്‍ അനീഷിന്റെ വീട് ഭാഗീകമായി തകര്‍ന്നു. എരുമേലി ശാസ്താ ഫ്ളയിംസിന്റെ വിതരണ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് സിലിണ്ടറുകള്‍ നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: