അഖില കേസിന് പോപ്പുലര്‍ ഫ്രണ്ട് ചെലവഴിച്ചത് ഒരു കോടി രൂപയോളം

Sunday 25 March 2018 4:40 am IST
"undefined"

കോഴിക്കോട്: സുപ്രീംകോടതിയില്‍ അഖില കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് ചെലവഴിച്ചത് ഏകദേശം ഒരു കോടി രൂപയോളം രൂപ. ആകെ 99.52 ലക്ഷം രൂപയാണ് സുപ്രീംകോടതിയില്‍ മാത്രം ചെലവിട്ടത്. കേസില്‍ വിവിധ ഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ നല്‍കി. യാത്രാചെലവ് ഇനത്തില്‍ 5,17,324 രൂപയും അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസ് ചെലവ് 50000 രൂപയും നല്‍കി. 

2017 ഒക്‌ടോബറില്‍ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നേരിട്ട് നടത്തിയ ധനസമാഹരണത്തിലൂടെ 80,40,405 രൂപ ലഭിച്ചു. ഇതിന് പുറമെ, ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയടക്കം ആകെ 81,61,079 രൂപ പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നുമാണ് ചെലവഴിച്ചത്.

മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബല്‍ ഏഴ് തവണയും ദുഷ്യന്ത് ദവേ മൂന്ന് തവണയും ഇന്ദിരാ ജയ്‌സിംഗ് നാല് തവണയും മര്‍സൂഖ് ബാഖഫി ഒരു തവണയും ഹാജരായി. നൂര്‍ മുഹമ്മദ്, പല്ലവി പ്രതാപ് എന്നിവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കോടതിയില്‍ ഹാജരായി. 

അഭിഭാഷകരായ ഹാരിസ് ബീരാന്‍, കെ.പി. മുഹമ്മദ് ഷരീഫ്, കെ.സി. നസീര്‍ എന്നിവര്‍ സൗജന്യമായാണ് ഹാജരായതെന്ന് പോപ്പുലര്‍ഫ്രണ്ട് വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.