ന്യൂദല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഐഡിഎഐ. അടിസ്ഥാന മില്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഐഡിഎഐ അറിയിച്ചു. ആധാര്‍ ഡേറ്റാബേസില്‍ ചോര്‍ച്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും ആധാര്‍ വിവരങ്ങള്‍ ഭദ്രവും സുരക്ഷിതവുമാണ്.
ചോര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അത് പ്രസ്തുത കമ്പനിയുടെ ഡേറ്റബേസ് ആയിരിക്കും. അതിന് യുഐഡിഎഐയുടെ കീഴിലുള്ള ഡേറ്റയുമായി യാതൊരു ബന്ധവുമുണ്ടാകില്ലെന്നും ആധാര്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: