ലോക്സഭാ തെരഞ്ഞെടുപ്പിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും 21 സീറ്റുകൾ നേടും

Sunday 25 March 2018 9:36 am IST
"undefined"

ഗുവാഹാട്ടി: 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ നിന്നും വൻ വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.  സംസ്ഥാനങ്ങളിലെ 25 മണ്ഡലങ്ങളില്‍നിന്നായി 21 സീറ്റുകളാണ് ബി.ജെ.പി. ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഈ ലക്ഷ്യത്തിലേക്കെത്താന്‍ നമ്മള്‍ എല്ലാവരും ഒത്തുചേര്‍ന്ന് പരിശ്രമിക്കണമെന്ന് ബൂത്ത് യൂണിറ്റ് തലവന്മാരുടെ റാലിയെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു.  

മിസോറം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ഭരിക്കുന്നത് വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യമാണ് (എന്‍.ഇ.ഡി.എ.) 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എട്ടു സീറ്റുകള്‍ ഇവിടെ നിന്ന് നേടാനായി- അമിത് ഷാ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.