തെഹ്‌രീക് ഇ ഹുറിയത്ത് അധ്യക്ഷന്റെ മകന്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേർന്നു

Sunday 25 March 2018 10:58 am IST
"undefined"

ശ്രീനഗര്‍: തെഹ്‌രീക് ഇ ഹുറിയത്ത് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അഷ്‌റഫ് സെഹ്‌റായിയുടെ മകന്‍ ജുനൈദ് അഷ്‌റഫ് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നതായി റിപ്പോർട്ട്. ദേശീയ വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. 

എകെ 47 തോക്കുകളുമായി ജുനൈദ് നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതായി പോലീസ് വ്യക്തമാക്കിയത്. കശ്മീര്‍ സര്‍വകലാശാലയില്‍ നിന്നും എംബിഎ ബിരുദം നേടിയ യുവാവിനെ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു. 

വൈകാതെ തന്നെ തോക്കുമേന്തിയുള്ള ചിത്രങ്ങള്‍ പുറത്തുവന്നത്.യുവാവിനോട് തിരിച്ചു വരാന്‍ നിര്‍ദ്ദേശിച്ചതായി കശ്മീര്‍ ഡിജിപി ഡോ. എസ്.പി. വൈദ് മാധ്യമത്തോട് പറഞ്ഞു.

വിഘടനവാദ ആശയങ്ങളെ പിന്തുണയ്ക്കുന്ന ചെറുപാര്‍ട്ടികളുടെ കൂട്ടായ്മയായ ഓള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സിലെ കക്ഷിയാണിത്. അടുത്തിടയ്ക്കാണ് സയ്യിദ് അലി ഷാ ഗിലാനിക്ക് പകരക്കാരനായി സെഹ്‌റായി എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.