നോയിഡ: തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദല്‍ഹി സ്വദേശിയായ ശ്രാവണ്‍ ചൗധരിയാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.ഒരു പോലീസുകാരനും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഇയാളില്‍ നിന്ന് ഒരു എകെ 47ഉം നാടന്‍ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകമടക്കം നിരവധിക്കേസുകളില്‍ പ്രതിയാണ് ശ്രാവണ്‍ ഇയാള്‍ക്കെതിരെ നോയിഡയിലും ദല്‍ഹിയിലും കേസുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: