റോഡ് കെട്ടിയടച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു

Sunday 25 March 2018 11:55 am IST

 

കൊല്ലം: എസ്പി ഓഫീസിന് മുന്നിലെയും കോളജ് ജംഗ്ഷനിലെയും ലെവല്‍ക്രോസുകളില്‍ അണ്ടര്‍പാസേജ് നിര്‍മിക്കണമെന്ന് ആവശ്യവുമായി സമീപവാസികള്‍ രംഗത്ത്. ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിനായി ലെവല്‍ക്രോസ് പൂര്‍ണമായും കെട്ടിയടച്ചിട്ട് മാസങ്ങളായി. 

കാല്‍നടയാത്രികര്‍ക്ക് പോലും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാത്ത രീതിയിലാണ് കെട്ടിയടച്ചത്. ഈ ഭാഗം മതില്‍കെട്ടി തിരിച്ചിട്ടുമുണ്ട്. അതേസമയം ഓവര്‍ബ്രിഡ്ജിലൂടെ കാല്‍നടയാത്രയും നിരോധിച്ചിരിക്കുകയാണ്. 

എസ്പി ഓഫീസ് റെയില്‍വെ ഗേറ്റിന് മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂള്‍, എസ്എന്‍ ട്രസ്റ്റിന്റെ സ്‌കൂള്‍, ടിടിസി സ്‌കൂള്‍, അത്യാവശ്യഘട്ടങ്ങളില്‍ പെട്ടെന്ന് പോകേണ്ടുന്ന പോലീസ് ആസ്ഥാനം എന്നിവയുണ്ട്. ഇവിടേക്കുള്ള പാതയാണ് ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി ഈ രണ്ടിടത്തും അണ്ടര്‍പാസേജ് നിര്‍മിക്കണമെന്ന് മുണ്ടയ്ക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധയോഗവും സംഘടിപ്പിച്ചു. യോഗത്തില്‍ സുരേഷ്ബാബു, ശ്രീജിത്, ടി.മോഹനന്‍, എന്‍.വിജയകുമാര്‍, അജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.