വരും ദിവസങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളത്: മോദി

Sunday 25 March 2018 12:28 pm IST
വരുന്ന ദിവസങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"undefined"

ന്യൂദല്‍ഹി: വരുന്ന ദിവസങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാമ നവമി ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് പ്രധാനമന്ത്രി മന്‍ കി ബാത്ത് ആരംഭിച്ചത്. ദൂരദര്‍ശനിലെ ഡി.ഡി കിസാന്‍ ചാനല്‍ എല്ലാ കര്‍ഷകരും കണ്ട് അതില്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില നല്‍കി കര്‍ഷകരെ സഹായിക്കാനുള്ള ഏറ്റവും വലിയ തീരുമാനം ഇത്തവണത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നുവെന്നും മോദി അറിയിച്ചു.

ഇന്ന് യുവാക്കളിലും സ്ത്രീകളിലും കുട്ടികളിലും പാവപ്പെട്ടവരിലും ശുഭാപ്തി വിശ്വാസം ഉടലെടുത്തിരിക്കുന്നു. പുതിയ ഇന്ത്യക്കായുള്ള നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഈ ആത്മവിശ്വാസം സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തതമാക്കി.മഹാത്മ ഗാന്ധിയുടെ 150ാമത് ജന്‍മവാര്‍ഷികാഘോഷങ്ങള്‍ ഈ വര്‍ഷം തുടങ്ങാനിരിക്കുന്നു. ഗാന്ധിജിക്ക് കൃഷിയും മണ്ണുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാകും. 

ലോകം രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചും ശീതയുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തപ്പോള്‍ ഡോ. ബി ആര്‍ അംബേദ്കര്‍ സമത്വത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും പറഞ്ഞു. ഇന്ത്യ വിദേശ നിക്ഷേപത്തില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയെ ഒരു വ്യവസായിക രാജ്യമാക്കുക എന്നത് അംബേദ്ക്കറുടെ സ്വപ്നമായിരുന്നു. അദേഹത്തിന്റെ സ്വയം പര്യാപ്തത എന്ന കാഴ്ച്ചപാടില്‍ ഊന്നി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

മഹാത്മാഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി ജി, ഡോ.രാം മനോഹര്‍ ലോഹ്യ തുടങ്ങിയവര്‍ കര്‍ഷകരെ കുറിച്ച് കണ്ട സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് യോഗ പ്രധാന പങ്ക് വഹിക്കുന്നു. ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണ് യോഗ. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താമെന്നും പ്രധാനമന്ത്രി പറഞ്ഞു. വേനല്‍കാലത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വീടിനു പുറത്ത് വെള്ളം സൂക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.