സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കണം

Sunday 25 March 2018 12:36 pm IST
"undefined"

മെൽബൺ: സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഓസ്‌ട്രേലിയ. പന്തില്‍ കൃത്രിമം കാണിക്കാന്‍ സഹായിച്ചതിനെതിരെ നടപടി വേണമെന്ന് സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ എയ്ഡന്‍ മര്‍ക്രവും എ.ബി. ഡിവില്ലിയേഴ്‌സും ബാറ്റ് ചെയ്യുന്നതിനിടെ ഓസീസ് ഫീല്‍ഡര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച ചെറു പ്ലാസ്റ്റിക് കഷണമുപയോഗിച്ച്‌ പന്ത് ചുരണ്ടുന്നത് വിഡിയോയില്‍ കുരുങ്ങിയത്.

നടപടി ശ്രദ്ധയില്‍ പെട്ട ഫീല്‍ഡ് അമ്പയർമാർ താരത്തെ വിളിച്ച്‌ വിശദീകരണം തേടിയെങ്കിലും പന്ത് മാറ്റാതെ കളി തുടര്‍ന്നു. കളികഴിഞ്ഞ ശേഷം മാധ്യമങ്ങള്‍ക്ക് മുമ്ബിലെത്തിയ താരം കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.