കോഴിക്കോട്: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരത്തിനെതിരെ സിപിഎം പ്രയോഗിക്കുന്നത് പഴയ കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ അടിച്ചമര്‍ത്തിയ ഫ്യൂഡല്‍ മാടമ്പിമാരുടെ തന്ത്രങ്ങളാണെന്ന് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി. എം സുധീരന്.
കീഴാറ്റൂരില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും വയല്‍ക്കിളികളുമായി സമവായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വയല്‍ക്കിളികള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് കെ. മുരളീധരന് നടത്തിയ പ്രസ്താവനയോട് സുധീരന് വിയോജിപ്പ് പ്രകടിപ്പിച്ചു.
വിഷയം പഠിച്ചും പഠിക്കാതെയും പലരും പ്രതികരിക്കുമെന്നും മുരളീധരന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സുധീരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: