കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പിടിയില്‍

Sunday 25 March 2018 2:13 pm IST
"undefined"

കൊച്ചി: സംസ്ഥാനത്തുടനീളം മോഷണ പരമ്പരകള്‍ നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതത്തെ കൊച്ചി പോലീസ് പിടികൂടി. മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജോണ്‍സണ്‍ എന്ന മരിയാര്‍പൂതത്തെ പോലീസ് വലയിലാക്കിയത്.

കുളച്ചില്‍ സ്വദേശിയായ ജോണ്‍സണ്‍ കൊച്ചി കേന്ദ്രമായാണ് മോഷണം നടത്തി വന്നിരുന്നത്. ഇയാള്‍ക്കെതിരേ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന പോലീസ് മേധാവി അറിയിച്ചു.

30 വര്‍ഷം മുമ്ബ് ആക്രിസാധനങ്ങള്‍ പെറുക്കി വില്‍ക്കാന്‍ കൊച്ചിയിലെത്തിയ ഇയാള്‍ പിന്നീട് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. മോഷണം സ്ഥിരമായ ഇയാള്‍ക്കെതിരേ വിവിധ ജില്ലകളിലായി 200 ഓളം കേസുകള്‍ ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.