63 ഭീകരരെ അഫ്ഗാന്‍ സൈന്യം വധിച്ചു

Sunday 25 March 2018 2:46 pm IST
"undefined"

കാബൂള്‍: അഫ്ഗാന്‍ സുരക്ഷാസേന 24 മണിക്കൂറിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ 63 ഭീകരര്‍ കൊല്ലപ്പെട്ടു. ഇതില്‍ 14പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്.

നംഗര്‍ഹാര്‍, ഉരുസ്ഗന്‍, ഫറാ, കണ്ഡഹാര്‍, പക്ടിയ എന്നീ പ്രവിശ്യകളില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം നടത്തിയ തിരച്ചിലില്‍ ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെടുത്തതായി പ്രതിരോധ മന്ത്രാലയം വക്താവ് മുഹമ്മദ് റദ്മാനിഷ് അറിയിച്ചു.

അതേസമയം, മാര്‍ച്ച് 21ന് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ സ്ഫോടനത്തില്‍ 26 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പേര്‍ഷ്യന്‍ പുതുവത്സരത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള നവ്‌റൂസ് ആഘോഷങ്ങള്‍ക്കിടെ ആയിരുന്നു ആക്രമണം നടന്നത്. ചാവേര്‍ ആക്രമണമായിരുന്നു നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.