പന്തില്‍ തിരിമറി: സ്റ്റീവ് സ്മിത്ത് രാജിവെച്ചു

Sunday 25 March 2018 2:46 pm IST
"undefined"

കേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാണിക്കാന്‍ സഹായിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവച്ചു. രാജി വിവരം ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിരീകരിച്ചു.

സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് രാജി. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമെന്ന നിലയിലാണ് സര്‍ക്കാര്‍ വിഷയത്തെ വിലയിരുത്തിയത്.

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സ്മിത്തിനെ പുറത്താക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പര്‍ ടിം പെയിന്‍ ആണ് ടീമിന്റെ പുതിയ ക്യാപ്റ്റന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.