ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ധനികന് മുകേഷ് അംബാനിയുടെ മൂത്ത മകന് ആകാശ് അംബാനി ഡിസംബറില്‍ വിവാഹിതനാകും. സഹപാഠിയായിരുന്ന ശ്ലോക മേത്തയാണ് വധു. വധുവരന്മാരുടെ കുടുംബങ്ങള്‍ ശനിയാഴ്ച ഗോവയിലെ ഒരു പഞ്ചനക്ഷത്ര റിസോട്ടില്‍ ഒത്തുകൂടിയിരുന്നു.
അഞ്ച് ദിവസത്തോളം നീണ്ട് നില്ക്കുന്ന ചടങ്ങുകളോടെയകും വിവാഹം. ഡിസംബര്‍ എട്ടിനും പന്ത്രണ്ടിനുമിടയില്‍ മുംബൈയിലെ ഒബ്രോയ് ആഡംബര റിസോര്‍ട്ടില്‍ വെച്ച് നടത്താനാണ് തീരമാനിച്ചിരിക്കുന്നത്. ഇരു കുടുംബങ്ങളും വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ ഒത്തുകൂടലിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മുത്തശ്ശി കോകില ബേന്‍ എന്നിവരും ശനിയഴ്ചത്തെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: