കീഴാറ്റൂരിലേക്ക് ആയിരങ്ങളുടെ റാലി; സിപിഎമ്മിന് താക്കീതായി

Sunday 25 March 2018 4:56 pm IST
കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യ സമിതിയുടേയും നേതൃത്വത്തില്‍ കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.ഉച്ചക്ക് 2.30 ഓടെ തളിപ്പറമ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു

തളിപ്പറമ്പ്: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യ സമിതിയുടേയും നേതൃത്വത്തില്‍ കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്ന് ഉച്ചക്ക് 2.30 ഓടെ തളിപ്പറമ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് പരിസ്ഥിതി പ്രവര്‍ത്തകരും  പൊതു പ്രവര്‍ത്തകരുും രാഷ്ട്രീയ നേതാക്കളും  പ്രകടനത്തില്‍ പങ്ക് കൊണ്ടു. പൊതുസമ്മേളനത്തില്‍ കീഴാറ്റൂര്‍ പ്രഖ്യാപനം സമര നേതാവായ സുരേഷ് കീഴാറ്റൂര്‍ നടത്തി. കീഴാറ്റൂര്‍ വയലിലെത്തിയ മാര്‍ച്ചിനു ശേഷം പൊതു യോഗവും നടന്നു. കീഴാറ്റൂര്‍ വയലില്‍ പുതിയ സമരപ്പന്തലും ഉയര്‍ത്തി.  

വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍, സുരേഷ്‌ഗോപി എംപി,ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ,കെ.കെ.വിനോദ് കുമാര്‍ തുടങ്ങി നിരവധി പേര്‍ പൊതു സമ്മേളനത്തിലും റാലിയിലും പങ്കുകൊണ്ടു. വയല്‍ ഏറ്റെടുത്ത് ബൈപ്പാസ് നിര്‍മ്മിക്കുമെന്ന സിപിഎം പിടിവാശിയ്‌ക്കെതിരേയുളള ശക്തമായ താക്കീതായി പ്രതിഷേധ പരിപാടി മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.