രോഗിയെ തലകീഴായി കിടത്തിയ സംഭവം: ഡ്രൈവര്‍ക്കെതിരേ കേസെടുത്തു

Sunday 25 March 2018 5:55 pm IST
ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരില്‍ രോഗിയെ ട്രെച്ചറില്‍ തലകീഴായി കിടത്തുകയായിരുന്നു. പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച അനില്‍ കുമാറിനുനേരെയായിരന്നു ഡ്രൈവറുടെ ക്രൂരത.
"undefined"

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയെ തലകീഴായി കിടത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ആംബുലന്‍സ് ഡ്രൈവറായ പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരില്‍ രോഗിയെ ട്രെച്ചറില്‍ തലകീഴായി കിടത്തുകയായിരുന്നു. പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച അനില്‍ കുമാറിനുനേരെയായിരന്നു ഡ്രൈവറുടെ ക്രൂരത. അനില്‍ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചിരുന്നു. 

അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആംബുലന്‍സ് നിറുത്തിയപ്പോള്‍ ജീവനക്കാര്‍ ആരും സഹായത്തിന് എത്തിയിരുന്നില്ല. അനിലിനെ തലകീഴായി കിട്ടത്തിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.