കണ്ണൂര്‍ : എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദ് കൊല്ലപ്പെട്ടക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. എസ് ഡി പി ഐ പ്രവര്‍ത്തകനായ, കൂത്തുപറമ്പ് നീര്‍വേലിയിലെ ഹസീന മന്‍സിലില്‍ എം.എന്‍.ഫൈസലിനെയാണ്(24)പേരാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ അഞ്ചാം പ്രതിയാണ് ഫൈസല്‍. ഫൈസല്‍ ഉപയോഗിച്ച ബൈക്ക്,മൊബൈല്‍ ഫോണ്‍,സിം കാര്‍ഡ് എന്നിവയും കസ്റ്റഡിയിലെടുത്തു.ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
2018 ജനുവരി 19-നാണ് ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. സംഭവ ദിവസം കാക്കയങ്ങാട് ഐ.ടി.ഐയില്‍ നിന്ന് ശ്യാമപ്രസാദ് വീട്ടിലേക്ക് പുറപ്പെട്ടതിന്റെ വിവരം ഫോണില്‍ മറ്റു പ്രതികള്‍ക്ക് നല്‍കിയത് ഫൈസലാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഗൂഢാലോചനയിലും ഫൈസല്‍ പങ്കാളിയാണെന്ന് പോലീസ് പറഞ്ഞു.
കേസിലെ ഒന്നു മുതല്‍ നാലുവരെ പ്രതികളായ മുഴക്കുന്ന് പാറക്കണ്ടത്തെ പുത്തന്‍ വീട്ടില്‍ മുഹമ്മദ്(35),മിനിക്കോല്‍ വീട്ടില്‍ സലീം(26),നീര്‍വേലി സമീറ മന്‍സിലില്‍ സമീര്‍(25),കീഴല്ലൂര്‍ പാലയോടിലെ മുഹമ്മദ് ഷാഹിം(39)എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: