ഒന്നര വയസ്സുള്ള മകനെ ആദിവാസി യുവാവ് നിലത്തടിച്ചു

Sunday 25 March 2018 7:29 pm IST
കുട്ടികളുടെ ആശുപത്രി ആര്‍എംഒ ഡോ. കെ.വി. ജയപ്രകാശിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് കുട്ടി. കുട്ടിയുടെ പിതാവ് വിനോദ് വിഷം കഴിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രാത്രി വൈകി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
"undefined"

പത്തനംതിട്ട: മൂഴിയാറില്‍ ആദിവാസി യുവാവ് ഒന്നര വയസ്സുള്ള മകനെ നിലത്തടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മൂഴിയാര്‍ നാല്‍പ്പതേക്കര്‍ വനവാസി കോളനിയിലെ താമസക്കാരനായ വിനോദിനെ മൂഴിയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 

ഭാര്യ സുധയുമായുള്ള വഴക്കിനിടെ കുട്ടിയെ ബലമായി പിടിച്ചുവാങ്ങി നിലത്തടിക്കു കയായിരുന്നുവെന്നാണ് സൂചന. സംഭവം കണ്ട് സ്ഥലത്തെത്തിയ കെഎസ്എഫ്ഇ വാഹനത്തിലെ ഡ്രൈവര്‍ കുട്ടിയെ എടുത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. 

ഇവിടെനിന്ന് ചൈല്‍ഡ് ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കുട്ടികളുടെ ആശുപത്രി ആര്‍എംഒ ഡോ. കെ.വി. ജയപ്രകാശിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് കുട്ടി. കുട്ടിയുടെ പിതാവ് വിനോദ് വിഷം കഴിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രാത്രി വൈകി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്. രണ്ടുവര്‍ഷം മുമ്പ് ഇവരുടെ ഇരട്ടക്കുട്ടികള്‍ മരിച്ചതിലും ഇപ്പോള്‍ ദുരൂഹത ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.