രാമനവമി ആഘോഷം; ബിജെപി റാലിക്ക് നേരെ തൃണമൂല്‍ അക്രമം

Sunday 25 March 2018 7:58 pm IST
രാമ നവമി ആഘോഷങ്ങളുടെ ഭാഗമായി ബംഗാളില്‍ വന്‍ ജനപങ്കാളിത്തതോടെ ബിജെപി റാലികളും,ഘോഷയാത്രകളും സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമം.
"undefined"

കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ബിജെപി സംഘടിപ്പിച്ച റാലിക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ അക്രമം.സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്തയിലെ ബര്‍ധമാനില്‍ ബിജെപി നടത്തിയ റാലിക്ക് നേരെയാണ് അക്രമം ഉണ്ടായത്.

രാമ നവമി ആഘോഷങ്ങളുടെ ഭാഗമായി ബംഗാളില്‍ വന്‍ ജനപങ്കാളിത്തതോടെ ബിജെപി റാലികളും,ഘോഷയാത്രകളും സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമം.

രാമനവമി ആഘോഷങ്ങള്‍ നടത്തുന്നതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്‍പ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് റാലിക്ക് നേരെയുള്ള അക്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.