അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അമ്മയും കുഞ്ഞും വിശ്രമകേന്ദ്രം തുറന്നു

Monday 26 March 2018 1:51 am IST


അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേശക സമിതിയുടെ അഭിമുഖ്യത്തില്‍ അമ്മയും കുഞ്ഞും വിശ്രമകേന്ദ്രം കായംകുളം എംഎല്‍എ യു. പ്രതിഭാഹരി ഉദ്ഘാടനം ചെയ്തു.
  ക്ഷേത്രത്തില്‍ കൈക്കൂഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കാനായി പ്രത്യേക സജ്ജീകരണങ്ങളോടെയാണ് മുറി ഒരുക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആദ്യമായി അമ്പലപ്പുഴയിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.
 ഉപദേശക സമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായി. ശ്രീജ രതീഷ്, ബിന്ദു ബൈജു, ഗ്രാമപഞ്ചായത്തംഗം സുഷമരാജീവ്, ദേവസ്വം മാനേജര്‍ കെ. ഗോപാലകൃഷ്ണന്‍, ഉപദേശക സമിതിയംഗം, മല്ലിക ജെ. തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന് സെക്രട്ടറി ബി. ശ്രീകുമാര്‍ സ്വാഗതവും ടി. ശിവരാജന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.