ആര്‍ഒ പ്ലാന്റ് പണിമുടക്കി കുടിവെള്ളക്ഷാമം രൂക്ഷം

Monday 26 March 2018 1:03 am IST


ആലപ്പുഴ: നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കെ പുന്നമട വാര്‍ഡിലെ കരളകം പമ്പ് ഹൗസിലെ ആര്‍ഒ പ്‌ളാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. പുന്നമട, തലവടി, കരളകം, പാലക്കുളം തോട്ടാതോട്, കോയിപ്പള്ളി എന്നിവിടങ്ങളിലെ നിരവധി പേരാണ് ദിവസവും ഇവിടെ നിന്ന് കുടിവെള്ളം ശേഖരിച്ചിരുന്നത്. പ്‌ളാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടുദിവസമായെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.മോട്ടോര്‍ തകരാറിലാണെന്നാണ് പറയുന്നത്.മീനച്ചൂട് കടുത്തതോടെ നഗരത്തില്‍ പലവാര്‍ഡുകളിലും കടുത്ത കുടിവെള്ളക്ഷാമമാണ്. പുന്നമട, തത്തംപള്ളി, കൊമ്മാടി, വട്ടയാല്‍, കുതിരപ്പന്തി, ബീച്ച് , ജില്ലാ കോടതി, ചാത്തനാട്, കിടങ്ങാംപറമ്പ് തുടങ്ങിയ വാര്‍ഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.