ആലപ്പുഴ: പെട്ടന്ന് നിര്‍ത്തിയ സ്വകാര്യ ബസിന്റെ പിന്നില്‍ നിര്‍ത്തിയ ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബസ് യാത്രക്കാരായ എട്ടുപേര്‍ക്ക് പരിക്ക്, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ കൈതവന കാട്ടുങ്കല്‍ വീട്ടില്‍ ശ്യാമള (54) യശോദ (63), ദീപ(30), അംബിക (42), ജോതി (48), അനികുമാര്‍ (40) ഭാര്യ രമാദേവി, അമ്പലപ്പുഴ പോലീസ് ഗ്രേഡ് എസ്ഐ ഡേവിഡ് എന്നിവരെയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 4.45 ഓടെ ജനറല്‍ ആശുപത്രിക്ക് വടക്ക് ഭാഗം ഗേള്‍സ് ഹൈസ്കൂളിന് സമീപമായിരുന്നു അപകടം.
തെക്ക് ഭാഗത്ത് നിന്ന് മണ്ണഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ആളെ കയറ്റാനായി പെട്ടന്ന് നിര്‍ത്തുകയായിരുന്നു, ഇതേ തുടര്‍ന്ന് പിന്നിലുണ്ടായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തു, ഇതോടെ കായംകുളത്ത് നിന്ന് ആലപ്പുഴ ഡിപ്പോയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ലോറിക്ക് പിന്നിലിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബസിനുള്ളില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബസിന്റെ മുന്‍ ഭാഗത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. ട്രാഫിക് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: