എസ്എന്‍ഡിപിയോഗം അമ്പലപ്പുഴ യൂണിയന് 1.37 കോടിയുടെ ബജറ്റ്

Monday 26 March 2018 2:00 am IST

 

ആലപ്പുഴ: എസ്എന്‍ഡിപിയോഗം അമ്പലപ്പുഴ യൂണിയന്റെ വാര്‍ഷിക സമ്മേളനം നടന്നു. 16വര്‍ഷക്കാലം യൂണിയന്‍ പ്രസിഡന്റായിരുന്ന കലവൂര്‍ എന്‍. ഗോപിനാഥിന് ആദരാഞ്ജലി അര്‍പ്പിച്ചു. ആക്ടിങ് പ്രസിഡന്റ് പി. ഹരിദാസ് അദ്ധ്യക്ഷനായി. 

 യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു. ശാഖായോഗാംഗങ്ങള്‍ക്ക് ആശ്വാസമായി യൂണിയന്‍ സെക്രട്ടറിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10,52,750 രൂപയും ചികിത്സാചെലവിനായി 1,29,000രൂപയും കഷ്ടതയും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് 2,97,500രൂപയും നല്‍കി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ റിട്ടേണിങ് ഓഫീസറായി. 

 ഭാരവാഹികളായി പി. ഹരിദാസ് (പ്രസിഡന്റ്), ബി. രഘുനാഥ് (വൈസ് പ്രസിഡന്റ്), കെ.എന്‍. പ്രേമാനന്ദന്‍ (സെക്രട്ടറി), എ.കെ. രങ്കരാജന്‍, പി.വി. സാനു, കെ.പി. പരീക്ഷിത്ത് (ബോര്‍ഡംഗങ്ങള്‍), പി.വി. രമേശ്, ദിനേശന്‍, കെ.പി. ഷാജി (കമ്മറ്റിയംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു. അടുത്ത മൂന്നുവര്‍ഷത്തേക്ക് 1,34,77,000 രൂപ വരവും 1,33,70,250 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പൊതുയോഗം പാസ്സാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.