വികസനത്തിന്റ ശ്മശാന ഭൂമിയായി ചെങ്ങന്നൂര്‍ മാറി: ശ്രീധരന്‍ പിള്ള

Monday 26 March 2018 2:00 am IST

 

ചെങ്ങന്നൂര്‍: മധ്യതിരുവിതാംകൂറിന്റ സാംസ്‌കാരിക തലസ്ഥാനം ആവേണ്ട  ചെങ്ങന്നുര്‍  വികസനത്തിന്റെ ശ്മശാന ഭൂമിയായി മാറിയതിനു കാരണം ഇവിടം മാറിമാറി ഭരിച്ച ഇരുമുന്നണികളാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ: പി. എസ്. ശ്രീധരന്‍ പിള്ള ആരോപിച്ചു. വെണ്മണി ഇല്ലത്തുമേപ്രം സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് - എല്‍ഡിഎഫ് ഭരണം ഏറെ പരിതാപകരമായ അവസ്ഥയിലേക്ക് ആശുപത്രിയെ എത്തിച്ചു. നാട്ടുകാര്‍ ഡോക്ടര്‍മാരുടെ കുറവടക്കം, ശുചിത്വക്കുറവും ഉള്‍പ്പെടെ ആവലാതികളുടെ കെട്ടഴിച്ചു. താന്‍ വിജയിച്ചാല്‍ ആദ്യ പരിഗണന നല്‍കുന്നത് ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങള്‍ക്കും, കുടിവെള്ളം ഉറപ്പാക്കുന്നതിലും ആയിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.