സ്വകാര്യബസ് തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണം

Monday 26 March 2018 2:00 am IST

 

ചേര്‍ത്തല: സ്വകാര്യ ബസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഫെയര്‍വേജസിന്റെ അടിസ്ഥാനത്തില്‍ വേതനം നല്‍കണമെന്നും പ്രൈവറ്റ് ബസ് ആന്‍ഡ് ഹെവി വെഹിക്കിള്‍ മസ്ദൂര്‍ സംഘം ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. 

 സംസ്ഥാന പ്രസിഡന്റ് എ.സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി. രാജശേഖരന്‍ അദ്ധ്യക്ഷനായി. 

 കെ. സദാശിവന്‍പിള്ള, ടി.പി. വിജയന്‍, ജി. രാജീവ്, ആര്‍. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ബി. രാജശേഖരന്‍ (പ്രസിഡന്റ്), ആര്‍. സന്തോഷ്, പി.ബി. പുരുഷോത്തമന്‍ (വൈസ് പ്രസിഡന്റുമാര്‍),  കെ. സദാശിവന്‍പിള്ള (സെക്രട്ടറി), അനീഷ് തോമസ്, കെ. ബിജു(ജോയിന്റ് സെക്രട്ടറിമാര്‍.), രതീഷ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.