ന്യൂനപക്ഷങ്ങള്‍ എന്‍ഡിഎക്ക് അനുകൂലമായി ചിന്തിക്കും

Monday 26 March 2018 2:00 am IST

 

ചെങ്ങന്നൂര്‍: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന ജനോപകരമായ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി  ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് അനുകൂലമായി ന്യൂനപക്ഷ സമുദായങ്ങള്‍ ചിന്തിക്കുമെന്ന് ബിജെപി ജില്ല പ്രസിഡന്റ് കെ.സോമന്‍ പറഞ്ഞു. രണ്ടു മുന്നണികളും നടത്തുന്ന മത-വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ധേഹം പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച ജില്ല കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. വക്കഫ് ബോര്‍ഡ് മെമ്പര്‍ റ്റി. ഒ നൗഷാദ് അധ്യക്ഷനായി. ജില്ല പ്രസിഡന്റ് രാജന്‍ മാത്യു, സെബാസ്റ്റ്യന്‍, ഷാജഹാന്‍, സജു ഇടക്കല്ലില്‍, സജു കുരുവിള,അനില്‍ ജോണ്‍, ഫിലിപ്പ്‌നൈനാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.