കെപിഎംഎസ് ജില്ലാ സമ്മേളനം

Monday 26 March 2018 2:00 am IST

 

ചെങ്ങന്നൂര്‍: കെപിഎംഎസ് ആലപ്പുഴ ജില്ല സമ്മേളനം  ചെങ്ങന്നൂരില്‍ ആരംഭിച്ചു. ഇന്നലെ വൈകിട്ട് നന്ദാവനം ജംഗ്ഷനില്‍ ഉള്ള മഹാത്മ അയ്യന്‍കാളി സ്മൃതി മണ്ഡപത്തില്‍ വൈകിട്ട് നാലിന്  പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പ്രകടനം നടന്നു. തുടര്‍ന്ന് കെവി കുട്ടപ്പന്‍ നഗറില്‍ (മുന്‍സിപ്പല്‍ മൈതാനം) സാമ്പത്തിക സംവരണവും സാമൂഹ്യ നീതിയും എന്ന വിഷയത്തില്‍ സെമിനാര്‍ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സണ്ണി എം കപിക്കാട് മോഡറേറ്ററായി. കെ.എസ്.സിയാദ്, എല്‍.രമേശന്‍, പി.ജനാര്‍ദ്ദനന്‍,ബൈജു കലാശാല, എ.സനീഷ്‌കുമാര്‍, ടി.ആര്‍.ശിശുപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാ സാന്ധ്യ നടന്നു. ഇന്ന് രാവിലെ പത്തിന് അട്ടപ്പാടി മധു നഗര്‍ (വൈ എം സി എ ചെങ്ങന്നൂര്‍) ചേരുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉത്ഘാടനം ചെയ്യും. വര്‍ക്കിംഗ് പ്രസിഡന്റ് പി.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷനാകും. വി.ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.