ഏറ്റുമാനൂര്‍: മൂഴിക്കുളങ്ങര ഭഗവതി പട്ടാര്യമ്മ ക്ഷേത്രത്തില്‍ എഴുന്നളളപ്പിന് ഇക്കൊല്ലം മുതല്‍ രഥം ഉപയോഗിക്കും .ആനയെഴുന്നള്ളപ്പ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ,നിയന്ത്രണങ്ങള്‍ ,വര്‍ധിച്ച ചിലവ് എന്നീ കാരണങ്ങളാല്‍ ഇക്കൊല്ലം മുതല്‍ ഉത്സവത്തിന് ആനയില്ല .നേരെത്തെ ക്ഷേത്രത്തില്‍ ആനയെയാണ് എഴുന്നള്ളത്തിന് ഉപയോഗിച്ചിരുന്നത്.കാണിപ്പയ്യൂര്‍ കൂട്ടന് നമ്പൂതിരിപ്പാടിന്റെ വാസ്തുവിധിപ്രകാരം രഥം നിര്‍മ്മിച്ചത് ശില്ലി അനില്‍കുമാറാണ് .രഥം ദേവിക്ക് ഇന്നലെ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: