ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

Sunday 25 March 2018 6:10 pm IST
"undefined"

ജറുസലേം: ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ നീണ്ട ആക്രമണമാണ് ഇസ്രയേല്‍ അഴിച്ചുവിട്ടത്. ദക്ഷിണ ഇസ്രയേലിന്റെ ബോര്‍ഡറില്‍ പലസ്തീനുകള്‍ നിലകൊള്ളുന്ന ഇടം കൂടിയാണിത്. 

ദക്ഷിണ ഗാസ മുനമ്പിലെ റാഫ അതിര്‍ത്തിയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇവിടെയും ഹമാസ് ശക്തിയാര്‍ജ്ജിച്ചു വരികയാണ്. അതേസമയം പാലസ്തീന്‍ സുരക്ഷാ വക്താവ് ഹമാസിന്റെ കരസേനാ കേന്ദ്രം ആസ്ഥാനമാക്കിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും നാശനഷ്ടമുണ്ടായതല്ലാതെ ആര്‍ക്കും പരിക്കില്ലെന്നും അറിയിച്ചു. 

ഗാസ അതിര്‍ത്തിക്കു സമീപം നാലു പലസ്തീനികളെ കുപ്പിയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ നിലയില്‍ കണ്ടതാണ് ഇപ്പോഴത്തെ ആക്രമണത്തിനു കാരണമെന്ന് ഇസ്രയേല്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ മാസം പ്രദേശത്ത് ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. 

2014 മുതലാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം കൂടിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.