ആകാശ് അംബാനിയുടെ വിവാഹം ഡിസംബറില്‍

Sunday 25 March 2018 6:32 pm IST
"undefined"

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനി ഡിസംബറില്‍ വിവാഹിതനാകും. സഹപാഠിയായിരുന്ന ശ്ലോക മേത്തയാണ് വധു. ഇരുവരും ധീരുഭായ് അംബാനി ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചവരാണ്. 

വധുവരന്മാരുടെ കുടുംബങ്ങള്‍ ശനിയാഴ്ച ഗോവയിലെ ഒരു പഞ്ചനക്ഷത്ര റിസോട്ടില്‍ ഒത്തുകൂടിയിരുന്നു. വിവാഹ നിശ്ചയത്തിന് മുന്നോടിയായി കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം പരിചയപ്പെടാനായിരുന്നു ഒത്തുചേരല്‍. അഞ്ച് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ചടങ്ങുകളോടെയാകും വിവാഹം. ഡിസംബര്‍ എട്ടിനും പന്ത്രണ്ടിനുമിടയില്‍ മുംബൈയിലെ ഒബ്‌റോയ് ആഡംബര റിസോര്‍ട്ടില്‍ വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇരു കുടുംബങ്ങളും വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. 

എന്നാല്‍ ഒത്തുകൂടലിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മുത്തശ്ശി കോകില ബെന്‍ എന്നിവരും ശനിയാഴ്ചത്തെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. റോസി ബ്ലൂ ഡയമണ്‍ഡ്‌സ് ഉടമ റസ്സല്‍ മേത്തയുടെ മകളാണ് ശ്ലോക മേത്ത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.