മനു ഭാക്കറിന് സ്വര്‍ണം

Monday 26 March 2018 2:42 am IST
"undefined"

സിഡ്‌നി: ഇന്ത്യയുടെ കൗമാരതാരം മനു ഭാക്കര്‍ ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം സ്വന്തമാക്കി. ഒരു മാസത്തിനുള്ളില്‍ മനു നേടുന്ന രണ്ടാം ലോകകപ്പ് സ്വര്‍ണമാണിത്.

മനു, ദേവന്‍ഷി റാണ , മഹിമ എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീം പത്ത്് മീറ്റര്‍ എയര്‍ പിസ്റ്റളിന്റെ ടീം ഇനത്തിലും സ്വര്‍ണമണിഞ്ഞു.ഇരുപത് ദിവസം മുമ്പ് സീനിയര്‍ ലോകകപ്പ്് ഷൂട്ടിങ്ങിന്റെ പത്ത്് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ സ്വര്‍ണം നേടിയിരുന്നു.

തായ്‌ലന്‍ഡിന്റെ കന്യാകോമിനെ ശക്തമായ മത്സരത്തില്‍ തോല്‍പ്പിച്ചാണ് മനു ഭാക്കര്‍ ഇന്നലെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഒന്നാം സ്ഥാനം നേടിയത്. 235.9 പോയിന്റില്‍ മനു ഒന്നാം സ്്ഥാനത്തെത്തി. കന്യാകോം 234.9 പോയിന്റില്‍ വെള്ളിയും ചൈനയുടെ കൈമാന്‍ ലിയും 214.2 പോയിന്റില്‍ വെങ്കലവും കരസ്ഥമാക്കി.

മനു ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം 1693 പോയിന്റോടെയാണ് സ്വര്‍ണം നേടിയത്. ചൈന (1681) വെള്ളിയും തായ്‌ലന്‍ഡ് (1673) വെങ്കലവും നേടി.

പുരുഷന്മാരടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഗൗരവ് റാണ, അന്‍മോള്‍ ജയിന്‍, അര്‍ജുന്‍ സിങ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം സ്വര്‍ണമണിഞ്ഞു. മിക്‌സഡ് ടീം ട്രാപ്പില്‍ ഇന്ത്യ വെളളിമെഡല്‍ നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.