റഷ്യയിലെ ഷോപ്പിംഗ് മാളില്‍ വന്‍ തീപിടിത്തം; 56 പേര്‍ മരിച്ചു

Monday 26 March 2018 7:45 am IST
ഷോപ്പിംഗ് മാളിനുള്ളിലെ സിനിമാ തിയറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. എന്നാല്‍ തീപിടിത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തീ ഇതുവരെ പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല.
"undefined"

മോസ്‌കോ: റഷ്യയിലെ കെമറോവിലുള്ള ഷോപ്പിംഗ് മാളില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 56 പേര്‍ മരിച്ചു.69 പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 40 പേര്‍ കുട്ടികളാണ്. റഷ്യന്‍ ദുരന്തനിവാരണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

സംഭവത്തേത്തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളിലു മറ്റുമുള്ള മുഴുവന്‍ ആളുകളെയും അഗ്‌നിശമനസേനാ വിഭാഗം ഒഴിപ്പിച്ചു.

ഷോപ്പിംഗ് മാളിനുള്ളിലെ സിനിമാ തിയറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. എന്നാല്‍ തീപിടിത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. തീ ഇതുവരെ പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല.

തീപടര്‍ന്നു പിടിക്കുന്ന സമയത്ത് മാളിനുള്ളില്‍ 200ലേറെപ്പേര്‍ മാളിനുള്ളില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരില്‍ 100ലേറെപ്പേരെ രക്ഷിച്ചെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.