കൊറിയന്‍ ഉച്ചകോടി: ഈയാഴ്ച ഉന്നതതല ചര്‍ച്ച

Monday 26 March 2018 8:12 am IST
സൈനിക വിന്യാസം സംബന്ധിച്ച തര്‍ക്കങ്ങളടക്കം ചര്‍ച്ച ചെയ്യുന്നതോടെ ഏപ്രിലിലെ ഉച്ചകോടിക്ക് കൂടുതല്‍ സൗഹൃദാന്തരീക്ഷം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"undefined"

സിയൂള്‍: ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മില്‍ ഏപ്രില്‍ ഒടുവില്‍ നടത്താനിരിക്കുന്ന ഉച്ചകോടിക്കു മുന്നോടിയായി ഈയാഴ്ച ഉന്നതതല ചര്‍ച്ച നടക്കും. രണ്ടു രാജ്യങ്ങളില്‍നിന്നുമുള്ള മൂന്നംഗ സംഘം വ്യാഴാഴ്ച അതിര്‍ത്തിയിലുള്ള സൈനികമുക്ത മേഖലയായ പന്‍മുന്‍ജോയിലായിരിക്കും ചര്‍ച്ച നടത്തുക. 

സൈനിക വിന്യാസം സംബന്ധിച്ച തര്‍ക്കങ്ങളടക്കം ചര്‍ച്ച ചെയ്യുന്നതോടെ ഏപ്രിലിലെ ഉച്ചകോടിക്ക് കൂടുതല്‍ സൗഹൃദാന്തരീക്ഷം കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണ കൊറിയയില്‍ നടന്ന ശീതകാല ഒളിന്പിക്‌സിലാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉച്ചകോടിക്കുള്ള സാധ്യത തെളിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.