ഓസ്ട്രേലിയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ വിജയം

Monday 26 March 2018 2:47 am IST
32 റണ്‍സ് നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. വാര്‍ണര്‍ക്കു പുറമെ ബാന്‍ക്രോഫ്റ്റ്, മാര്‍ഷ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
"undefined"

കേപ്ടൗണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 322 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 430 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 107 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോണി മോര്‍ക്കലിന്റെ ബൗളിങ്ങാണ് ഓസീസ് നിരയെ തകര്‍ത്തത്.

32 റണ്‍സ് നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. വാര്‍ണര്‍ക്കു പുറമെ ബാന്‍ക്രോഫ്റ്റ്, മാര്‍ഷ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കക്കു വേണ്ടി കേശവ് മഹാരാജ് രണ്ടും കഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി. മര്‍ക്രാം, എബിഡി, ഫിലാന്‍ഡര്‍ എന്നിവരാണ് രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്. മാര്‍ച്ച് 30നാണ് നാലാം ടെസ്റ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.