മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം തോമസ് ചാണ്ടി പൊളിച്ചു നീക്കി

Monday 26 March 2018 11:20 am IST

ആലപ്പുഴ: മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മാണം മുന്‍ മന്ത്രി തോമസ് ചാണ്ടി പൊളിച്ചുമാറ്റി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തന്നെയാണ് അനധികൃത നിര്‍മാണം പൊളിച്ചു നീക്കിയത്. സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെയാണ് പൊളിച്ചുനീക്കല്‍. 

നാല് ഏക്കറിലേറെ സ്ഥലത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളുമാണ് നീക്കിയത്. നിലം നികത്താനായാണ് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചത്. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തിട്ടുണ്ട്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിക്കാനാണ് മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയത്. 

അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിച്ചുവെന്നും ഇത് മൂലം 65 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിന് സംഭവിച്ചുവെന്നുമാണ് പരാതി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.