കോടതിയലക്ഷ്യ കേസില്‍ ആരെയും പെട്ടെന്ന് ജയിലിലടയ്ക്കാന്‍ കഴിയില്ല

Monday 26 March 2018 12:06 pm IST

ന്യുദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആരെയും പെട്ടെന്ന് ജയിലില്‍ അടയ്ക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജേക്കബ് തോമസ് ഭയപ്പെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

തനിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജേക്കബ് തോമസ്. അടിയന്തരമായി സ്‌റ്റേ വേണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഈസ്റ്റര്‍ പ്രമാണിച്ച്‌ ഈ ആഴ്ചയില്‍ തുടര്‍ച്ചയായി അവധികള്‍ വരുന്നതിനാല്‍ അടിയന്തരമായി സ്‌റ്റേ വേണമെന്നായിരുന്നു ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്. 

വിസില്‍ ബ്ലോഗേഴ്‌സ് ആക്‌ട് പ്രകാരമാണ് താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കെതിരെയും താന്‍ പരാതി നല്‍കിയിട്ടില്ല. താന്‍ തന്നെ നേരിട്ട് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയ കേസുകളില്‍ കോടതിയില്‍ ഉണ്ടായ തിരിച്ചടിയാണ് പരാതി അയക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. അഴിമതിക്കെതിരെ കുരിശ്‌യുദ്ധം തുടരുമെന്നും ജേക്കബ് തോമസ് പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.