വത്തയ്ക്ക പ്രസംഗം: അദ്ധ്യാപകനെതിരെ വകുപ്പുതല അന്വേഷണം

Monday 26 March 2018 12:29 pm IST

തിരുവനന്തപുരം: അശ്ലീലച്ചുവയോടെ വട്ടോളിയില്‍ പ്രസംഗിച്ച ഫാറൂഖ് കോളജ് അധ്യാപകന്‍ ഡോ. ജൗഹറിനെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു.

സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് അധ്യാപകന്‍ നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് കോളജിലെ ഒരു വിദ്യാര്‍ത്ഥി നല്‍കിയ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ല. അധ്യാപകന്‍ അശ്ലീലച്ചുവയുള്ള പ്രസംഗമാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.

അധ്യാപകനെതിരെ കേസെടുത്ത സാഹചര്യം ഒന്നുകൂടി പരിശോധിക്കണമെന്ന് വിഷയത്തില്‍ ഇടപെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും മന്ത്രി അംഗീകരിച്ചില്ല. പരാതി കിട്ടുമ്പോള്‍ കേസെടുത്ത് പോലീസിന് അന്വേഷിക്കേണ്ടിവരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന മെയ് മാസത്തില്‍ സമൂലം പരിഷ്‌കരിക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്ക് അറിയിച്ചു. സമ്മാനത്തിന്റെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കും. അതിനാല്‍ ലോട്ടറി വകുപ്പിലെ ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. ലോട്ടറി വില്‍പ്പനക്കാരുടെ ഡിസ്‌കൗണ്ട് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും അതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.