വിവരങ്ങള്‍ ചോരുന്നു; കോണ്‍ഗ്രസ് ആപ്പ് നീക്കം ചെയ്തു

Monday 26 March 2018 12:48 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പില്‍ നിനും വിവരങ്ങള്‍ ചോരുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ആപ്പ് നീക്കം ചെയ്തു. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ നിന്നുമാണ് ആപ്പ് നീക്കം ചെയ്തത്. സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത്. എലിയറ്റ് ആള്‍ഡേഴ്സനാണ് ആരോപണം ഉന്നയിച്ചത്. 

കോണ്‍ഗ്രസ് ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സിംഗപ്പൂര്‍ കമ്പനിക്ക് ചോര്‍ത്തുന്നുവെന്ന് കാട്ടി ബിജെപിയുടെ ഐ‌ടി സെല്‍ തലവനായ അമിത് മാളവ്യയും ബിജെപി ദേശീയ അധ്യക്ഷ അമിത് ഷായും രംഗത്ത് വന്നിരുന്നു. ഡിസ്‌ക്ലൈമറിലുള്ള വിവരങ്ങള്‍ അനുസരിച്ച് ആര്‍ക്ക് വേണമെങ്കിലും കോണ്‍ഗ്രസ് സ്വകാര്യ വിവരങ്ങള്‍ കൈമറാം അത് കേംബ്രിഡ്ജ് അനലിറ്റിക്കയോ ചൈനീസ് എംബസിയോ ചിലപ്പോള്‍ മാവോയിസ്റ്റുകള്‍ വരെയാവാന്‍ സാധ്യതയുണ്ടെന്ന് അമിത് ഷാ ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.