തൊലി വെളുപ്പിക്കാന്‍ ഇനി ഡോക്ടര്‍ മരുന്നെഴുതണം

Monday 26 March 2018 2:03 pm IST
ഇവ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ഡോക്ടര്‍മാരുടെ കുറിപ്പോടെ മാത്രമേ വില്‍ക്കാന്‍ പാടുള്ളുവെന്ന് കടുത്ത വ്യവസ്ഥ വന്നേക്കും. 1945ലെ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിയമം ഭേദഗതി ചെയ്യാനാണ് ആലോചന.

ന്യൂദല്‍ഹി: സൗന്ദര്യം കൂട്ടാന്‍ തൊലിവെളുപ്പിക്കുന്ന ക്രീമുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം വരുന്നു. ഇത്തരം ക്രീമുകളെ മരുന്നുകളുടെ പട്ടികയിലാണ് പെടുത്തിയിട്ടുള്ളത്. ഇവ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ഡോക്ടര്‍മാരുടെ കുറിപ്പോടെ മാത്രമേ വില്‍ക്കാന്‍ പാടുള്ളുവെന്ന് കടുത്ത വ്യവസ്ഥ വന്നേക്കും. 1945ലെ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിയമം ഭേദഗതി ചെയ്യാനാണ് ആലോചന. 

ഇത്തരം ക്രീമുകളില്‍ കടുത്ത ത്വക് രോഗങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്ന കോര്‍ട്ടികോ സ്റ്റിറോയ്ഡുകള്‍ അടങ്ങിയിരിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണീ നിയമഭേദഗതിക്ക് ശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.