ചൂളൂരിന് നാടിന്റെ അന്ത്യാഞ്ജലി

Monday 26 March 2018 2:47 pm IST

കൊല്ലം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ ചൂളൂര്‍ ഭാസ്‌ക്കരന്‍ നായര്‍ (102) ഓര്‍മയായി. ഇന്നലെ വൈകിട്ട് നാലിന് രാമന്‍കുളങ്ങരയിലെ വീട്ടുവളപ്പില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ചൂളൂര്‍ ശനിയാഴ്ച രാത്രി എട്ടിനാണ് അന്തരിച്ചത്. ഡിസിസി ഓഫീസിലും വീട്ടിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിന് ആളുകള്‍ അന്ത്യാഞ്ജലി അര്‍പിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, മന്ത്രി കെ.രാജു, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മേയര്‍ വി.രാജേന്ദ്രബാബു, എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, ബിജെപി സംസ്ഥാന ട്രഷറര്‍ എം.എസ്.ശ്യാംകുമാര്‍, ജില്ലാസെക്രട്ടറി ജി.ഗോപകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ബി.ഐ.ശ്രീനാഗേഷ്, മണ്ഡലം പ്രസിഡന്റ് ശൈലേന്ദ്രബാബു, സിറ്റി പോലീസ് കമ്മീഷണര്‍ എ.ശ്രീനിവാസ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍,  സൂരജ് രവി, പി.രാജേന്ദ്രന്‍, മോഹന്‍ശങ്കര്‍, എ.എ.അസീസ്, ബിന്ദുകൃഷ്ണ, കലയപുരം ജോസ് എന്നിവര്‍ അന്തിമോപചാരം അര്‍പിച്ചു. പരേതയായ ആര്‍.രാജമ്മയാണ് ചൂളൂരിന്റെ ഭാര്യ. മക്കള്‍: മാലതി ചൂളൂര്‍, കഥാകാരി ശാരദ ചൂളൂര്‍, ഗീതാ ചൂളൂര്‍, ഗോപികാ ചൂളൂര്‍. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.