വടമണില്‍ സിപിഎം കുടുംബങ്ങള്‍ ബിജെപിയിലേക്ക്

Monday 26 March 2018 2:52 pm IST

 

 

അഞ്ചല്‍: വടമണ്‍ കാട്ടുംപുറത്ത് 25 കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി സിപിഎമ്മില്‍ പ്രവര്‍ത്തകരായിരുന്നു. നരേന്ദ്രമോദിയുടെ രാജ്യക്ഷേമപ്രവര്‍ത്തനങ്ങളും ഇടതുപക്ഷത്തിന്റെ  ജനദ്രോഹ നടപടികളുമാണ് തങ്ങളെ ബിജെപിയിലെത്തിച്ചതെന്ന് കുടുംബാങ്ങള്‍ പറഞ്ഞു. പുതിയതായി പാര്‍ട്ടിയിലെത്തിയവരെ വടമണ്‍ കാട്ടുംപുറം ജങ്ഷനില്‍ നടന്ന യോഗത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു സ്വീകരിച്ചു. ബൂത്ത് പ്രസിഡന്റ് ഹരികുമാര്‍ അദ്ധ്യക്ഷനായിരുന്നു. 

നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബി.പ്രകാശ് കുമാര്‍, വൈസ് പ്രസിഡന്റ് കെ.എസ്. ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.അജിത് കുമാര്‍, എന്‍.നന്ദകുമാര്‍, നേതാക്കളായ എസ്.ഹരികുമാര്‍, സജീഷ് വടമണ്‍, അനില്‍ ശ്രീധര്‍, ടി.കെ. രമേശന്‍, മഹേഷ്, അഖില്‍ ഉദയന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.