ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമ അതിര്‍ത്തി ലംഘിച്ചു

Monday 26 March 2018 3:31 pm IST
മാര്‍ച്ച് എട്ടിന് ലഡാക്കിലും ചൈന്നീസ് ഹെലികോപ്റ്ററുകള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ചിരുന്നു. രാവിലെ 8.55 ഓടെ ലഡാക്കില്‍ പ്രവേശിച്ച ഹെലികോപ്റ്ററുകള്‍ വ്യോമപരിധിയില്‍ നിന്ന് 18 കിലോമീറ്റര്‍ ഉള്ളില്‍ വരെ പ്രവേശിച്ചു.
"undefined"

ന്യൂദല്‍ഹി: ചൈനീസ് സൈനിക ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമ അതിര്‍ത്തി ലംഘിച്ചു. തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ചമോലിയിലെ ബര്‍ഹോട്ടി മേഖലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറക്കുകയും ചെയ്തു.

ഇത് നാലാം തവണയാണ് ചൈനീസ് ഹെലികോപ്റ്ററുകള്‍ വ്യോമ അതിര്‍ത്തി ലംഘിക്കുന്നത്. മാര്‍ച്ച് 10ന് മൂന്ന് ചൈനീസ് ഹെലികോപ്റ്ററുകള്‍ ബര്‍ഹോട്ടി മോഖലയിലേയ്ക്ക് പ്രവേശിക്കുകയും അഞ്ച് മിനിറ്റുകളോളം ചുറ്റി പറക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് എട്ടിന് ലഡാക്കിലും ചൈനീസ് ഹെലികോപ്റ്ററുകള്‍ അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ചിരുന്നു. രാവിലെ 8.55 ഓടെ ലഡാക്കില്‍ പ്രവേശിച്ച ഹെലികോപ്റ്ററുകള്‍  വ്യോമപരിധിയില്‍ നിന്ന് 18 കിലോമീറ്റര്‍ ഉള്ളില്‍ വരെ പ്രവേശിച്ചു. ഫെബ്രുവരി 27ന് സമാനസംഭവം ആവര്‍ത്തിച്ചിരുന്നു. ലഡാക്കില്‍ നിന്ന് 19 കിലോമീറ്റര്‍ ദൂരം ഉള്ളിലേക്ക് കടന്നാണ് അന്ന് ചൈനീസ് കോപ്റ്ററുകള്‍  ഇന്ത്യന്‍ വ്യോമപരിധി ലംഘിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.