കീഴാറ്റൂരില്‍ കീഴടങ്ങാന്‍ മുഖ്യമന്ത്രി ദല്‍ഹിക്ക്

Monday 26 March 2018 3:55 pm IST

ന്യൂദല്‍ഹി: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍നിന്ന് തലയൂരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന്റെ സഹായം തേടി ദല്‍ഹിക്ക്. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് ചര്‍ച്ച നടത്തും. 

വയല്‍ സംരക്ഷണത്തിന് ഇറങ്ങിയ വയല്‍ക്കിളികളെ അടിച്ചൊതുക്കാനുള്ള ശ്രമം പരാജയമാണെന്ന് വ്യക്തമായി. രാഷ്ട്രീയത്തിനതീതമായി സിപിഎം ഇതര പാര്‍ട്ടികള്‍ വയല്‍കിളികളെ പിന്തുണച്ചു. ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര മന്ത്രി ഗഡ്കരിയെ കണ്ട് ചര്‍ച്ച നടത്തി. ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍ ബിജെപി റാലിയും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ധൃതിപിടിച്ച നീക്കം. 

ബൈപ്പാസ് അലൈന്‍മെന്റ് മാറ്റിയോ അത്രയും ഭാഗത്ത് മേല്‍പ്പാലത്തിന് അനുമതി വാങ്ങിയോ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.