പാറ്റ്ന: ബീഹാറിലെ ഭോജ്പ്പൂരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ കാറിടിപ്പിച്ച് െകാന്നു. ബൈക്കില്‍ പോകുകയായിരുന്ന ഇവരെ ഗ്രാമത്തലവന് തന്റെ കാറിടിപ്പിച്ച് കൊല്ലുകയായിരുന്നു.
ദൈനിക് ഭാസ്ക്കറിലെ പത്രപ്രവര്‍ത്തകരായ നവീന്‍ നിശ്ചല്‍, വിജയ് സിങ്ങ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ രാത്രിയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഗ്രാമത്തലന്‍ മൊഹമ്മദ് ഹര്‍സുവും മകനും സഞ്ചരിച്ച സ്ക്കോര്‍പ്പിയോ കാര്‍ കൊണ്ടിടിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മൊഹമ്മദ് ഹര്‍സു. സംഭവം കണ്ട് അടിച്ചു കൂടിയ ജനം ഇവരുടെ കാര്‍ കത്തിച്ചു. സംഭവ സ്ഥലത്തു നിന്ന് മുങ്ങിയ ഇരുവരും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: