ബീജിങ്: ദോക് ലാമിന് മേല്‍ വീണ്ടും അവകാശവാദം ഉന്നയിച്ച് ചൈന. ദോക് ലാം തങ്ങളുടേതാണ്. തല്‍സ്ഥിതി തുടരുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുമാ ചുനിയിങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നും ചുനിയങ് പറഞ്ഞു.
ഡോക് ലാമുമായി ചൈനയ്ക്ക് ചരിത്രപരമായ ബന്ധമാണുള്ളതെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ചൈന പ്രതിജ്ഞാബദ്ധമാണ്. ഞങ്ങള്‍ക്ക് പൂര്‍ണമായി അധികാരമുള്ള പ്രദേശത്താണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ചുനിയിങ് കൂട്ടിച്ചേര്‍ത്തു.
ദോക്ക് ലാമില്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: