ലോക്‌സഭാ തെരഞ്ഞടുപ്പിന് 2014ലേ ബിജെപി തയ്യാറെടുപ്പ് തുടങ്ങി

Monday 26 March 2018 7:05 pm IST
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നു തന്നെ ബിജെപി 2019ലെ തെരഞ്ഞെടുപ്പിനും തയ്യാറെടുപ്പ് തുടങ്ങിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ആജ് തക് ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്
"undefined"

ബെംഗളൂരു: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നു തന്നെ ബിജെപി 2019ലെ തെരഞ്ഞെടുപ്പിനും തയ്യാറെടുപ്പ് തുടങ്ങിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ആജ് തക് ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. 

ഒരു വിേവചനവുമില്ലാത്ത ഭരണമാണ്. ശക്തമായ തീരുമാനങ്ങളാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്. മോദി ഭരണം രാജ്യത്തിന്റെ അഭിമാനവും പ്രതിഛായയും ഉയര്‍ത്തുകയും ചെയ്തു. മോദി ഇന്ന് ലോകത്തെ ഏറ്റവും ജനകീയ നേതാക്കളില്‍ ഒരാളാണ്. അദ്ദേഹം തുടര്‍ന്നു.

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉജ്ജ്വല വിജയം കൈവരിക്കുമെന്നു പറഞ്ഞ അമിത് ഷാ സംസ്ഥാനത്തെ ജനങ്ങള്‍ മോദിയോട് സ്‌നേഹമുള്ളവരാണെന്നും ചൂണ്ടിക്കാട്ടി. അമിത്ഷാ തുംകൂര്‍ സിദ്ധഗംഗ മഠത്തിലെ ശിവകുമാര സ്വാമിയെ സന്ദര്‍ശിച്ചു. ലിംഗായത്തുകളുടെ പ്രധാന ആത്മീയ ആചാര്യന്മാരില്‍ ഒരാളാണ് സ്വാമി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.